jammu kashmir
സന്ദര്‍ശനത്തിന് പോയ മാധ്യമ പ്രവര്‍ത്തകന്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നു
മൈനസ് ഡിഗ്രി തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി കറന്റും ഉണ്ടായിരുന്നില്ല. പരിമിതമായ സാഹചര്യത്തില്‍ ബാത്ത് റൂം സൗകര്യം പോലുമില്ലാതെയാണ് രണ്ട് ദിവസം കഴിച്ചു കൂട്ടിയത്

ശ്രീനഗര്‍ | കശ്മീരില്‍ സന്ദര്‍ശനത്തിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ശ്രീനഗറില്‍ കുടുങ്ങിക്കിടക്കുന്നു. കോഴിക്കോട് സ്വദേശിയും സുപ്രഭാതം ദിനപ്പത്രം ചീഫ് സബ് എഡിറ്ററുമായ മനു റഹ്മാന്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് കടുത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ശ്രീനഗറില്‍ കുടങ്ങിയത്. ഇരുന്നൂറോളം വാഹനങ്ങളിലായി അയ്യായിരത്തോളം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ശ്രീനഗര്‍ ലേഹ് ഹൈവേയിലെ ദ്രാസില്‍, ലേഹ് പോലീസ് സ്റ്റേഷന് തൊട്ടടുത്തെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ ഒരു മുറിയില്‍ കഴിയുകയായിരുന്ന ഇവരെ നിലവില്‍ പോലീസെത്തി കാര്‍ഗിലിലെ ലോഡ്ജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുന്നൂറോളം വാഹനങ്ങളിലായി അയ്യായിരത്തോളം പേര്‍ ഇദ്ദേഹത്തെപ്പോലെ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മൈനസ് ഡിഗ്രി തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി കറന്റും ഉണ്ടായിരുന്നില്ല. പരിമിതമായ സാഹചര്യത്തില്‍ ബാത്ത് റൂം സൗകര്യം പോലുമില്ലാതെയാണ് രണ്ട് ദിവസം കഴിച്ചു കൂട്ടിയത്.
കറന്റും നെറ്റ് വര്‍ക്ക് ലഭ്യതയുമില്ലാതെ, പുറം ലോകവുമായി ബന്ധമില്ലാതെ കിടന്നിരുന്ന ഇവരെ പോലീസ് ദ്രാസില്‍ നിന്ന് കാര്‍ഗിലിലെ ലോഡ്ജിലേക്ക് എത്തിച്ചിട്ടുണ്ട്.