Kerala
എ ഡബ്ല്യു എച്ച് ഒ ഫ്‌ളാറ്റിന്റെ ബലക്ഷയം; പരിശോധനകള്‍ തുടങ്ങി, പരിശോധനാ ഏജന്‍സിയില്‍ വിശ്വാസമില്ലെന്ന് ഉടമകള്‍
'മുന്‍ പരിശോധനകളില്‍ ബ്യൂറോ വെരിത്താസ് കൃത്രിമം കാണിച്ചു.'
കൊച്ചി | കൊച്ചിയില്‍ എ ഡബ്ല്യു എച്ച് ഒ ആര്‍മി ഫ്‌ളാറ്റിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടങ്ങി. സ്വകാര്യ ഏജന്‍സിയായ ബ്യൂറോ വെരിത്താസിനാണ് പരിശോധനാ ചുമതല.
പരിശോധനാ ഏജന്‍സിയില്‍ വിശ്വാസമില്ലെന്ന് ഫ്‌ളാറ്റ് ഉടമകള്‍ വ്യക്തമാക്കി. മുന്‍ പരിശോധനകളില്‍ ബ്യൂറോ വെരിത്താസ് കൃത്രിമം കാണിച്ചുവെന്ന് ഉടമകള്‍ പറഞ്ഞു. രണ്ടുവട്ടം പരിശോധന നടത്തിയ ഏജന്‍സിയെ വീണ്ടും ഏല്‍പ്പിച്ചത് സംശയാസ്പദമാണ്.
50 ലക്ഷം രൂപക്കാണ് ബ്യൂറോ വെരിത്താസിന് പരിശോധനാ കരാര്‍ നല്‍കിയത്. കമ്പനിക്കെതിരെ ഉടമകളുടെ പരാതി നിലനില്‍ക്കെയാണ് കരാര്‍ ഏല്‍പ്പിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ഉടമകളുടെ ആവശ്യവും അംഗീകരിച്ചില്ല.
---- facebook comment plugin here -----