hajj 2022
എസ് വൈ എസ്, മർകസ് ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മള സ്വീകരണം
ഐ സി എഫ്, ആർ എസ് സി മക്ക ഘടകവും ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങളും ചേർന്നു സ്വീകരണം നൽകി.
മക്ക | എസ് വൈ എസ്, മർകസ് ഹജ്ജ് സംഘം മക്കയിലെത്തി. ജൂൺ 16ന് രാത്രി 10.30 ന് ജിദ്ദയിൽ ഇറങ്ങിയ സംഘം പുലർച്ചെ മൂന്ന് മണിക്ക് മക്കയിലെത്തി. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, മുഹമ്മദ് അലി സഖാഫി വള്ളിയാട്, അൻവർ സഖാഫി കാന്തപുരം, മൊയ്‌ദു സഖാഫി (എസ് വൈ എസ് ഹജ്ജ് സെൽ കോഓർഡിനേറ്റർ), കരീം സഖാഫി മായനാട്, സിദ്ദീഖ് ഹാജി, മുത്തലിബ് സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 150 പേരടങ്ങുന്ന ഹജ്ജ് സംഘമാണ് മക്കയിൽ എത്തിയത്.
ഹറമിന് സമീപത്തുള്ള അജിയാദ് മുകാരിം ഹോട്ടലിലാണ് താമസിക്കുന്നത്. ഈ വാരം അവസാനത്തിൽ മദീനയിലേക്ക് സംഘം യാത്ര തിരിക്കും. മക്കയിലെത്തിയ സംഘത്തിന് ഐ സി എഫ്, ആർ എസ് സി മക്ക ഘടകവും ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങളും ചേർന്നു സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും നൽകിയാണ് സ്വീകരിച്ചത്. മക്കയിലെ സ്വീകരണത്തിന് ഹജ്ജ് ചീഫ്അമീർ കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി നന്ദി പറഞ്ഞു.
സ്വീകരണത്തിന് ഐ സി എഫ്- ആർ എസ് സി നേതാക്കളായ ശാഫി ബാഖവി, ഹനീഫ് അമാനി, റശീദ് വേങ്ങര, അശ്റഫ് പേങ്ങാട്, ശറഫുദ്ദീൻ വടശ്ശേരി, ജമാൽ മുക്കം, മുഹമ്മദ് മുസ്‌ലിയാർ, ശബീർ ഖാലിദ്, ഇമാം ഷാ, ഖയ്യൂമു ഖാദിസിയ്യ്, അഹ്‌മദ് കബീർ, ബശീർ സഖാഫി, മുഹമ്മദ് അലി വലിയോറ, നൗഫൽ അഹ്സനി, ഹുസൈൻ ഹാജി, ശിഹാബ് എടക്കര, ഫിറോസ് സഅദി തുടങ്ങിയവർ നേതൃത്വം നൽകി.