Connect with us

Kerala

വിതുരയില്‍ കാട്ടാന തൊഴിലാളിയെ തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു; ഗുരുതര പരുക്ക്

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം

Published

|

Last Updated

തിരുവനന്തപുരം |  വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ തൊഴിലാളിക്ക് പരുക്കേറ്റു. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി.

കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശിവാനന്ദനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരുക്കുണ്ട്.