Connect with us

Kerala

വാല്‍പ്പാറയില്‍ കാട്ടാന പത്തടി താഴ്ചയിലേക്ക് ജീപ്പ് കുത്തിമറിച്ചിട്ടു

വൈദ്യുത ജീവനക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

Published

|

Last Updated

തൃശൂര്‍ | അതിരപ്പള്ളിക്കടുത്ത് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം. വൈദ്യുതി വകുപ്പിന്റെ ജീപ്പ് പത്തടി താഴ്ചയിലേക്ക് കുത്തിമറിച്ചുട്ടു. ജീവനക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ജീപ്പിന് നേരെ കുതിച്ചെത്തിയ കാട്ടാന താഴ്ചയിലേക്ക് കുത്തിമറിച്ചിടുകയായിരുന്നു.

വൈദ്യുതി വകുപ്പ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നിസാരമായ പരുക്കേറ്റിട്ടുണ്ട്. റോഡിൽ ജീപ്പിന് മുന്നിൽ കാട്ടാനയെ കണ്ട് ജീപ്പ് പിന്നോട്ട് എടുത്തെങ്കിലും ആന ഞൊടിയിടയിൽ പാഞ്ഞടുക്കുകയായിരുന്നു. ജീപ്പിനെ കൊമ്പിൽ കോർത്ത് താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. അപകടത്തിൽ ജീപ്പിന്റെ ചില്ലുകളും മുൻ ഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടുണ്ട്.

Latest