Connect with us

Editors Pick

മനുഷ്യനേക്കാൾ വലിപ്പമുള്ള ചിറക്‌; ഇവനാണ്‌ ലോകത്തിലെ ഭീമൻ പരുന്ത്‌

കൊറിയ, ജപ്പാൻ, തുടങ്ങി വടക്കുകിഴക്കൻ ഏഷ്യയിലെ തീരമേഖലയിലാണ്‌ ഇവ ജീവിക്കുന്നത്.

Published

|

Last Updated

രുന്തുകളെപ്പറ്റി ഏറെ കേട്ടവരാണ്‌ നാം. പരുന്തുകളെ നേരിൽ കാണാത്തവരായി ആരുമുണ്ടാകില്ല. വളരെ ഉയരത്തിൽ പറന്ന്‌ ഭൂമിയിൽ ഇരയെ കണ്ടെത്തി താഴെ വന്ന്‌  അവയെ റാഞ്ചിെക്കൊണ്ടുപോകുന്നതിൽ വലിയ കഴിവ്‌ ഇവർക്കുണ്ട്‌. എന്നാൽ പരുന്തുകളിൽ ആരാണ്‌ വലിയവൻ?

അക്സിപിറ്റ്റിഡേ കുടുംബത്തിൽപ്പെട്ട സ്റ്റല്ലെർസ് സീ ഈഗിൾ (The Steller’s sea eagle) ആണ്‌ അവർ. 1811ൽ പീറ്റർ സൈമൺ പല്ലാസ് ആണ് ഇവയെ ആദ്യം തിരിച്ചറിയുന്നത്‌. കറുത്ത തൂവലുകളും വെളുത്ത ചിറകുകളും വാലും, മഞ്ഞ നിറത്തിലുള്ള കൊക്കും കൈ നഖങ്ങളും ഇവയുടെ പ്രത്യേകതയാണ്.

ശരാശരി അഞ്ചുമുതൽ 9 കിലോഗ്രാം വരെയാണ്‌ ഇവയുടെ തൂക്കം. ചിറക്‌ വിരിച്ചാൽ 8 അടി വരെ വലിപ്പമുണ്ടാകും. അതായത്‌ ഒരു മനുഷ്യനേക്കാൾ വലുത്‌. ലോകത്തിലെ ഏറ്റവും ഭാരമുള്ള പരുന്തും ഇവരാണ്‌. കൊറിയ, ജപ്പാൻ, തുടങ്ങി വടക്കുകിഴക്കൻ ഏഷ്യയിലെ തീരമേഖലയിലാണ്‌ ഇവ ജീവിക്കുന്നത്. പ്രധാനമായും മീൻ, ജല പക്ഷികൾ എന്നിവയാണ് ആഹാരം.

ഇവയുടെ വലിയ ആവാസകേന്ദ്രമുള്ളത്‌ കിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിലാണ്‌. ഏതാണ്ട് 4,000 പരുന്തുകൾ ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്നതിനാൽ റെഡ്‌ ലിസ്റ്റിൽ ഉൾപ്പെടുന്നവയാണിവ.ജീവികളുടെ റെഡ് ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.

വടക്കുകിഴക്കൻ സൈബീരിയയിലെ പാറകൾ നിറഞ്ഞ കടൽത്തീരങ്ങളിലും നദികളിലും കൂടുതലായി കാണുന്നു. സ്‌റ്റെല്ലേഴ്‌സ് പരുന്തുകൾ നദികൾക്കടുത്തോ പാറക്കെട്ടുകളിലോ മരങ്ങളിലോ ആണ കൂട്‌ വെക്കാറുള്ളത്‌. ഈ കൂടുകളെ ഏരീസ് എന്ന് വിളിക്കുന്നു.