Connect with us

National

ഗ്രേറ്റര്‍ നോയിഡയില്‍ യുവതിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തി

ഒളിവില്‍പോയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളി ഇരുവരും രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

യുവതിയും ഭര്‍ത്താവും നിരന്തരം വഴക്കിടാറുണ്ടെന്നും മൃതദേഹം കണ്ടെത്തുന്നതിനു തൊട്ടുമുമ്പുള്ള ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നെന്നും അയല്‍ക്കാര്‍ മൊഴി നല്‍കി. ഒളിവില്‍പോയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest