Connect with us

National

ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ ഡ്രമ്മിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഈ വര്‍ഷം റെയില്‍വേ സ്റ്റേഷനില്‍ ഡ്രമ്മിനുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത് രണ്ടാമത്തെ സംഭവമാണെന്ന് പൊലീസ് പറഞ്ഞു

Published

|

Last Updated

ബെംഗളുരു| ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഈ വര്‍ഷം  റെയില്‍വേ സ്റ്റേഷനില്‍ ഡ്രമ്മിനുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത് രണ്ടാമത്തെ സംഭവമാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയ്ക്കാണ് ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലെ ഡ്രമ്മിനുള്ളില്‍ വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 31 നും 35 നും ഇടയില്‍ പ്രായമുള്ള യുവതിയാണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തില്‍ മൂന്ന് പേര്‍ ഓട്ടോറിക്ഷയില്‍ ഡ്രം റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത് മൂന്നാമത്തെ സംഭവമാണ്. തീര്‍ച്ചയായും ഇത് ഒരു പരമ്പരയായിരിക്കാനാണ് സാധ്യത. ഒരേ വ്യക്തി തന്നെയാകാം ഈ കൊലപാതകം നടത്തിയിരിക്കുന്നതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എസ്എംവിടി സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ മഞ്ഞ ചാക്കില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ശേഷം ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍  നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ റെയില്‍വേ പൊലീസ് കണ്ടെത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

 

 

 


---- facebook comment plugin here -----