Connect with us

National

മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

സംഭവം നടന്നത് ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ഗുരുതരപരിക്കേറ്റ ഡല്‍ഹി സ്വദേശി റീന (35)യാണ് ചിത്സയിലിരിക്കെ മരിച്ചത്. വ്യാഴായ്ച്ച ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം.

ട്രയിനില്‍ കയറിയ ശേഷം പ്ലാറ്റ്‌ഫോമിലുള്ള മകനെ കയറ്റാനായി തിരിച്ചിറങ്ങിയപ്പോള്‍ യുവതിയുടെ സാരി തുമ്പ് മെട്രോയുടെ വാതിലില്‍ കുടുങ്ങുകയായിരുന്നു.തുടര്‍ന്ന് ട്രയിന്‍ നീങ്ങിയപ്പോള്‍ യുവതി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴക്കപ്പെട്ടു. പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാക്കിലേക്ക് തെറിച്ചു വീണ യുവതിക്ക് തലയ്ക്കും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ സഫര്‍ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2014 ല്‍ ഭര്‍ത്താവ് മരിച്ചതോടെ റീന പച്ചക്കറി വിറ്റാണ് ജീവിതം മുന്നോട്ട് നയിച്ചത്. പത്തുവയസ്സുള്ള മകനും പന്ത്രണ്ടുവയസ്സുള്ള മകളുമാണ് ഇവർക്കുള്ളത്.

സംഭവത്തില്‍ മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനുജ് ദയാല്‍ അറിയിച്ചു.