Kerala
കൊച്ചിയില്‍ വനിത ഓട്ടോ ഡ്രൈവറെ യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചു
വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കേറ്റ ജയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചി | എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളില്‍ നിന്നും ക്രൂരമര്‍ദനമേറ്റു. പള്ളത്താംകുളങ്ങര സ്വദേശി ജയക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്നുപേരാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നുപേരില്‍ ഒരാള്‍ ആദ്യം എത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജയയുടെ ഓട്ടോ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറി. ആശുപത്രിയില്‍ എത്തിയതിനുശേഷം പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് ജയയെ യുവാക്കള്‍ ബീച്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ചാണ് യുവാക്കള്‍ ജയയെ ക്രൂരമായി മര്‍ദിച്ചത്.
ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനഞ്ചുവര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ജയ. മനപൂര്‍വം ആരോ ജയയെ ക്രൂരമായിമര്‍ദിച്ചതാണെന്നാണ് യുവതിയുടെ സഹോദരി ആരോപിക്കുന്നത്.