Connect with us

Hacked to death

തൃശൂരില്‍ വെട്ടേറ്റ വനിതാ വസ്ത്ര വ്യാപാരി മരിച്ചു

തുണിക്കടയിലെ മുന്‍ ജീവനക്കാരനാണ് വെട്ടിയത്

Published

|

Last Updated

തൃശ്ശൂര്‍ |  ജില്ലയിലെ കൊടുങ്ങലൂരില്‍ വെട്ടേറ്റ് വനിതാ വസ്ത്ര വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ചെമ്പറമ്പ് പള്ളി റോഡില്‍വെച്ചാണ് റിന്‍സിക്ക് വെട്ടേറ്റത്.

കേരളവര്‍മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിന്‍സിയുടെ തുണികടയിലെ മുന്‍ ജീവനക്കാരനായ റിയാസ് സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. തലക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സി കൊടുങ്ങല്ലൂര്‍ എ ആര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്.