Kerala
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു
വീട്ടുകാരുടെ സമ്മതപ്രകാരം യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു.

കോഴിക്കോട് | കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു.മാറാട് അരക്കിണര്‍ സ്വദേശി പ്രഭാഷിന്റെ ഭാര്യ നിഹിതയാണ് മരിച്ചത്. പുതിയാപ്പയിലെ യുവതിയുടെ വീടിനു സമീപത്തു നിന്നാണ് ട്രെയിന്‍ തട്ടിയത്. അപകടത്തെ തുടര്‍ന്ന് നിഹിതയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിഹിതയുടെ വീട്ടുകാരുടെ സമ്മതത്തോടെ യുവതിയുടെ കണ്ണുകള്‍ ദാനം ചെയ്തു.
---- facebook comment plugin here -----