Connect with us

Kerala

പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു

തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്|  പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് ഇടിച്ചത്.

ജോലിക്ക് പോകാനായി റെയില്‍പാളത്തിന് കുറുകെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പട്ടാമ്പി പോലീസ് എത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Latest