Connect with us

Kerala

തായ്‌ലാന്‍ഡില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ തലശ്ശേരി സ്വദേശിനി മരിച്ചു

സെപ്തംബര്‍ നാലിന് നടന്ന അപകടത്തില്‍ പരുക്കേറ്റ് സിങ്കപ്പൂര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരണം

Published

|

Last Updated

കണ്ണൂര്‍  | തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്തംബര്‍ നാലിന് നടന്ന അപകടത്തില്‍ പരുക്കേറ്റ് സിങ്കപ്പൂര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയ പ്പോഴായിരുന്നു അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. ഖബറടക്കം 12ന്

Latest