Connect with us

Kerala

യു ഡി എഫ് യുവജന മാര്‍ച്ചിനിടെ വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്നു

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ ഒന്നരപവന്‍ വരുന്ന മാലയും കമ്മലുമാണ് മോഷണം പോയത്

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫ് യുവജന മാര്‍ച്ചിനിടെ വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാലയാണ് മോഷണം പോയത്.

സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സി ടി സ്‌കാന്‍ ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും സഹപ്രവര്‍ത്തകയുടെ ബാഗില്‍ സൂക്ഷിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് ഒന്നരപവനോളം സ്വര്‍ണം കവര്‍ന്നത്.

കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ നേതാക്കളുടെ പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പ്രവര്‍ത്തകര്‍ പോലീസിന് നേരെ എറിഞ്ഞു. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചി. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അരിത ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Latest