Connect with us

Kerala

പാലക്കാട് വാടക വീട്ടില്‍ താമസിക്കുന്ന യുവതിയെ അയല്‍വാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; പ്രതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത സ്വദേശി നിര്‍മ്മല ദേവിക്കാണ് പരുക്കേറ്റത്.

Published

|

Last Updated

പാലക്കാട്| പാലക്കാട് കുളപ്പുള്ളിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന യുവതിയ്ക്കുനേരെ ആക്രമണം. അതിഥി തൊഴിലാളിയായ സ്ത്രീയെ അയല്‍വാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശി നിര്‍മ്മല ദേവിക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ഒരേ ലൈനിലുള്ള മൂന്ന് വീടുകള്‍ക്കും ഒരു പൊതു പൈപ്പാണുള്ളത്. ഈ പൈപ്പില്‍ നിന്ന് വെള്ളം എടുക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ അക്രമണമുണ്ടായത്. പരുക്കേറ്റ നിര്‍മ്മല ദേവിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിര്‍മ്മല ദേവിയുടെ തലയില്‍ എട്ട് തുന്നലുണ്ട്.

സംഭവത്തില്‍ അയല്‍വാസി ജയകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുമ്പും ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് തര്‍ക്കത്തിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

 

Latest