Kerala
കണ്ണൂരില്‍ വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു
ആക്രമണം തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ | കണ്ണൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം ഭര്‍ത്താവ് രാജേഷ് ഒളിവിലാണ്.
ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ആക്രമണം തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ചന്തേര പോലീസ് സ്റ്റേഷനിലെ സി പി ഒ ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ.
---- facebook comment plugin here -----