Connect with us

Kerala

പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം മുതല്‍ അനുവിനെ കാണാതായിരുന്നു

Published

|

Last Updated

പേരാമ്പ്ര | കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു (26) ആണ് മരിച്ചത്. യുവതിയുടെ മൃതദേഹം നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അള്ളിയോറ താഴ തോട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച പത്തുമണിയോടെ പരിസരവാസികളാണ് തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്.

തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം മുതല്‍ അനുവിനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അനുവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തോട്ടില്‍ മൃതദേഹം കാണാനിടയായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.ഇരിങ്ങണ്ണൂര്‍ സ്വദേശി പ്രജിലാണ് അനുവിന്റെ ഭര്‍ത്താവ്.

---- facebook comment plugin here -----

Latest