Connect with us

യു പി യില്‍ കവര്‍ച്ചാ സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ യുവതി വെടിയേറ്റ് മരിച്ചു. ബറേലിയിലെ ഷാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹേമലത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ വീട്ടിലേക്ക് ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ആക്രമണത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ദുങ്കയില്‍ നിന്നും ബിര്‍പൂര്‍ എന്ന സ്ഥലത്തേക്കുള്ള ലിങ്ക് റോഡില്‍ പ്രവേശിച്ചപ്പോള്‍ നാല് പേരടങ്ങിയ സംഘം ദമ്പതികളെ ബൈക്കില്‍ നിന്ന് തള്ളിയിടുകയും കവര്‍ച്ചക്ക് ശ്രമിക്കുകയുമായിരുന്നു.

Latest