Connect with us

Kerala

മകളുമായി ആശുപത്രിയിലെത്തിയ സ്ത്രീയെ പാമ്പുകടിച്ചു

പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പാലക്കാട് | ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ സ്ത്രീയെ പാമ്പുകടിച്ചു. മകളുമായി ആശുപത്രിയിലെത്തിയ പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്നാണ് ഗായത്രിക്ക് പാമ്പുകടിയേറ്റത്.

പനി ബാധിച്ച ഗായത്രിയുടെ മകളെ ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ മകളുടെ മൂത്രം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. മൂത്ര സാമ്പിള്‍ കൊണ്ടുപോകുന്നതിനിടെ നിലത്തുവീണു. അത് തുടയ്ക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കൈയില്‍ പാമ്പ് കടിച്ചത്.

---- facebook comment plugin here -----

Latest