Kerala
മോഷണക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍
തമിഴ്‌നാട് മധുര സോളമണ്ഡലം സ്വദേശിനി മുത്തു (38) വിനെയാണ് അറസ്റ്റ് ചെയ്തത്.
കല്‍പ്പറ്റ | മോഷണക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ യുവതി പിടിയില്‍. കോടതി നടപടിക്രമങ്ങളില്‍ സഹകരിക്കാതെ മുങ്ങിനടന്ന തമിഴ്‌നാട് മധുര സോളമണ്ഡലം സ്വദേശിനി മുത്തു (38) വിനെയാണ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ. ഇ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസിലാണ് മുത്തുവിനെ പിടികൂടിയിരുന്നത്. തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു.
2014 ഒക്ടോബറില്‍ കല്‍പ്പറ്റയില്‍ നിന്നും കമ്പളക്കാട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ വച്ച് യുവതിയുടെ മാല കവര്‍ന്ന കേസില്‍ റിമാന്‍ഡിലായിരുന്നു മുത്തു. പിന്നീട് ജാമ്യം ലഭിച്ചതോടെ മുങ്ങുകയും കോടതി നടപടികളില്‍ ഹാജരാവാതിരിക്കുകയുമായിരുന്നു.