Connect with us

Domestic violence

ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതിക്കു ഭര്‍ത്താവിന്റെ മര്‍ദ്ദനം; വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ച് യുവതി

കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം.

Published

|

Last Updated

കോഴിക്കോട് | ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതിക്കു ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റതോടെ വധു വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു.

കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം. ഇന്നലെ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കള്‍ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെയാണ് പ്രശ്‌നം പോലീസില്‍ എത്തിയത്. എറണാകുളത്ത് നിന്നെത്തിയ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ രാഹുല്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. വിവാഹബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.

 

Latest