Connect with us

National

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്ത്രീയ്ക്ക് 10 വര്‍ഷം കഠിനതടവ്

പോക്‌സോ നിയമത്തിലെ ആറ്,ഐപിസിയിലെ 354 വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | നാലുവയസ്സുള്ള പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്ത്രീയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. ഷഹ്‌സിയ എന്ന സ്ത്രീയെയാണ് കഠിനതടവിന് ശിക്ഷിച്ചത്. 16000 രൂപ പിഴയും അടയ്ക്കണം. 2016 ല്‍ നടന്ന സംഭവത്തിലാണ് നിലവില്‍ വിധി വന്നിരിക്കുന്നത്.പോക്‌സോ നിയമത്തിലെ ആറ്,ഐപിസിയിലെ 354 വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നും കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കും ഇത് വലിയ മാനസിക ആഘാതം ഉണ്ടാക്കിയതായും അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് കുമാര്‍ രജത് നിരീക്ഷിച്ചു.

Latest