Kerala
ഇടുക്കിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയില്‍ സഞ്ചരിക്കവേ കഴിഞ്ഞ ദിവസമാണ് സുല്‍ഫത്ത് പുറത്തേക്ക് തെറിച്ചു വീണത്.
ഇടുക്കി| ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവും കടത്തില്‍ സുല്‍ഫത്ത് നിജാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയില്‍ സഞ്ചരിക്കവേയാണ് സുല്‍ഫത്ത് പുറത്തേക്ക് തെറിച്ചു വീണത്.
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി ഛര്‍ദ്ദിക്കാന്‍ പുറത്തേക്ക് തലയിട്ടപ്പോഴാണ് സുല്‍ഫത്ത് റോഡിലേക്ക് വീണത്. തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണം. യുവതി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
---- facebook comment plugin here -----