Connect with us

National

ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരനായ യുവാവ് ജീവനൊടുക്കി

28കാരിയായ ഭാര്യ പ്രിയങ്കയേയും നാല് വയസുള്ള മകന്‍ ഹൃദ്യനേയും കൊലപ്പെടുത്തിയതിന് പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടിയാണ് 32കാരനായ കാര്‍ത്തിക് ഭട്ട് ആത്മഹത്യ ചെയ്തത്

Published

|

Last Updated

മംഗളൂരു | ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം.

28കാരിയായ ഭാര്യ പ്രിയങ്കയേയും നാല് വയസുള്ള മകന്‍ ഹൃദ്യനേയും കൊലപ്പെടുത്തിയതിന് പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടിയാണ് 32കാരനായ കാര്‍ത്തിക് ഭട്ട് ആത്മഹത്യ ചെയ്തത്. കാര്‍ത്തികിന്റെ വീട്ടുകാരുമായി ദമ്പതികള്‍ക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനേ തുടര്‍ന്ന് കുടുംബ വീട്ടിലെ തന്നെ ഒരു മുറിയില്‍ ഇവര്‍ വേറെ കഴിയുകയായിരുന്നു. മംഗളൂരുവില്‍ ഹോട്ടല്‍ നടത്തുകയാണ് കാര്‍ത്തികിന്റെ പിതാവ്. പിതാവ് ഹോട്ടലിലേക്ക് പോയതിന് പിന്നാലെ ഭാര്യയേയും മകനേയും കൊല ചെയ്ത യുവാവ് പുറത്തുപോയി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

പക്ഷികെരെയില്‍ ട്രെയിനിടിച്ച് മരിച്ചത് കാര്‍ത്തിക് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇവര്‍ താമസിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നു പരിശോധിച്ചപ്പോഴാണ് പ്രിയങ്കയും ഹൃദ്യനും കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റാണ് പ്രിയങ്കയും മകനും കൊല്ലപ്പെട്ടിട്ടുള്ളത്.

മുറിയില്‍ നിന്ന് യുവാവിന്റെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരേ വീട്ടില്‍ തന്നെ താമസിച്ചിരുന്ന കാര്‍ത്തികിന്റെ മാതാപിതാക്കളുമായി ദമ്പതികള്‍ സംസാരിച്ചിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കടുംകൈ ചെയ്യുന്നതെന്നാണ് യുവാവ് കുറിപ്പില്‍ പറഞ്ഞത്.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

---- facebook comment plugin here -----

Latest