Kerala
പാലക്കാട് ചിറ്റൂരില്‍ വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്.
പാലക്കാട് | ചിറ്റൂര്‍ തത്തമംഗലം പള്ളത്താംപ്പുള്ളിയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ജീപ്പും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. ബൈക്കില്‍ ഷിയാദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത്
അനസിന് ഗുരുതരമായി പരിക്കേറ്റു
അത്തിമണിയില്‍ നിന്നും തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്നു ഷിയാദും അനസും. ഇവരുടെ ബൈക്കില്‍ മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പ് ഇടിക്കുകയായിരുന്നു.
മുമ്പിലുണ്ടായിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് ജീപ്പ്, എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കിലിടിച്ചത്.
---- facebook comment plugin here -----