Connect with us

Kerala

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; കേരളത്തിലെ ഡോക്ടര്‍മാര്‍ നാളെ സൂചനാ സമരത്തിന്

പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും

Published

|

Last Updated

തിരുവനന്തപുരം |  കൊല്‍ക്കത്തയില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. .കെഎംപിജിഎയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

നാളെ ഡോക്ടര്‍മാര്‍ ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നു കെഎംപിജിഎ അറിയിച്ചു. അതേ സമയം അത്യാഹിത വിഭാഗത്തെ പണിമുടക്ക് ബാധിക്കില്ല. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം

 

Latest