Connect with us

National

ചീറിപ്പായുന്ന മാലിന്യ വണ്ടിക്ക് മുകളിൽ യുവാവിന്റെ 'പുഷ് അപ്പ്'; ഒടുവിൽ താഴെ വീണ് ആശുപത്രിയിൽ; വെെറലായി വീഡിയോ

ഉത്തർപ്രദേശ് പോലീസിലെ എഡിസിപി ശ്ര്വേതാ ശ്രീവാസ്തവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

Published

|

Last Updated

ലക്നോ | ദേശീയ പാതയിലൂടെ അതിവേഗത്തിൽ പായുന്ന മാലിന്യ വണ്ടി. അതിന് മുകളിൽ ഒരു യുവാവ് പുഷ് അപ്പ് എടുക്കുന്നു. പുഷപ്പിന് ശേഷം എഴുന്നേറ്റ് നിന്ന് അടുത്ത എക്സർസെെസിന് ശ്രമം. പൊടുന്നനെ ബാലൻസ് തെറ്റി നടുറോഡിൽ കമിഴ്ന്നടിച്ച് വീഴുന്നു. പിന്നെ കാണുന്നത് ശരീരമാസകലം മുറിവുകളുമായി ഒരു യുവാവ് ആശുപത്രിയിൽ കിടക്കുന്നതാണ്. ഉത്തർപ്രദേശ് ലഖ്‌നൗവിലെ ഗോമതിനഗറിൽ നിന്ന് പകർത്തിയ വീഡിയോ ഇന്റർനെറ്റിൽ വെെവറലാകുകയാണ്.

ഉത്തർപ്രദേശ് പോലീസിലെ എഡിസിപി ശ്ര്വേതാ ശ്രീവാസ്തവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. “ലഖ്‌നൗവിലെ ഗോമതിനഗറിലെ ഇന്നലെ രാത്രിയിലെ കാഴ്ച- അവൻ ശക്തിമാൻ ആകാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ അയാൾക്ക് കുറച്ച് ദിവസത്തേക്ക് ഇരിക്കാൻ കഴിയില്ല! മുന്നറിയിപ്പ്: ദയവായി ഇത്തരം മാരകമായ സ്റ്റണ്ടുകൾ ചെയ്യരുത്!” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

വീഡിയോക്ക് താഴെ രൂക്ഷമായാണ് ആളുകൾ പ്രതികരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി എടുക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.

Latest