Connect with us

National

ഖട്‌കേസറില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു

ഹൈദരാബാദ് സ്വദേശി ശ്രീറാമും ഒരു സ്ത്രീയുമാണ് മരിച്ചത്.

Published

|

Last Updated

ഹൈദരാബാദ്| ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു. മെഡ്ചാല്‍ ഖട്‌കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. കാറില്‍ കുടുങ്ങിയ ഇരുവര്‍ക്കും പുറത്തിറങ്ങി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. തീപിടിക്കാനുണ്ടായ കാരണം പോലീസ് പരിശോധിക്കുകയാണ്.

 

Latest