Connect with us

Kerala

മലപ്പുറത്ത് എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍ പിടികൂടി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയ യുവാവ് പറഞ്ഞതായാണ് വിവരം.

Published

|

Last Updated

മലപ്പുറം| മലപ്പുറം താനൂരില്‍ എംഡിഎംഎക്ക് പണം നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. യുവാവിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി വാങ്ങുവാന്‍ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. നാട്ടുകാര്‍ യുവാവിന്റെ കൈകാലുകള്‍ കെട്ടിയാണ് പരാക്രമം അവസാനിപ്പിച്ചത്.

നേരത്തെ ജോലിയ്ക്ക് പോയി കുടുംബം നോക്കിയ ആളാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗം തുടങ്ങിയത്. പിന്നീട് ജോലിക്ക് പോകാതെ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണംചോദിക്കാന്‍ തുടങ്ങുകയായിരുന്നു. മാതാവിനെ പല തവണ മര്‍ദിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാത്രി ബഹളം വെച്ച് വലിയ രീതിയില്‍ ആക്രമണം നടത്തിയതോടെ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

താനൂര്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് പോലീസ് വിശദമായി അന്വേഷിക്കും. ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയ യുവാവ് പ്രതികരിച്ചതായി പോലീസ് പറഞ്ഞു. ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

 

---- facebook comment plugin here -----

Latest