Kerala
ചേര്‍ത്തലയില്‍ വീട്ടമ്മയെ യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി
അയല്‍വാസി വിജീഷാണു (42) വീട്ടില്‍ കയറി വനജയെ കൊലപ്പെടിത്തിയത്.

ആലപ്പുഴ | ചേര്‍ത്തല പൂച്ചാക്കലില്‍ വീട്ടമ്മയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികര്‍ത്ത് ശരവണന്റെ ഭാര്യ വനജ (50) ആണു കൊല്ലപ്പെട്ടത്. അയല്‍വാസി വിജീഷാണു (42) വീട്ടില്‍ കയറി വനജയെ കൊലപ്പെടിത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി
പരുക്കേറ്റ വനജയെ സമീപവാസികള്‍ ചേര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂച്ചാക്കല്‍ പോലീസ് കേസെടുത്തു.വിജീഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----