Connect with us

Kerala

അക്ഷയ സെന്ററില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Published

|

Last Updated

കൊല്ലം |  പാരിപ്പള്ളിയില്‍ ഭാര്യയെ അക്ഷയ കേന്ദ്രത്തില്‍വെച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് റഹീം കഴുത്തുമുറിച്ച ശേഷം തൊട്ടടുത്ത കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാരിപ്പള്ളിയില്‍ നിന്ന് പരവൂര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്.

അക്ഷയ കേന്ദ്രത്തില്‍ ജോലിക്കെത്തിയ നാദിറയെ ഭര്‍ത്താവ് പെട്രോള്‍ ഒ ഴിച്ച തീ കൊളുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ സ്വയം കഴുത്തറുത്ത ശേഷം തൊട്ടടുത്തുള്ള കിണറ്റില്‍ ചാടി റഹീം ആത്മഹത്യ ചെയ്തു. ഫയര്‍ഫോഴ്സ് എത്തിയാണ് റഹീമിന്റെ മൃതദേഹം പുറത്തെടുത്തത്.

Latest