Connect with us

Kerala

കൊച്ചിയില്‍ ബാര്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു

കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍നിന്നാണ് യുവാവ് ചാടിയത്.

Published

|

Last Updated

കൊച്ചി  | കൊച്ചി നഗരത്തില്‍ ബാര്‍ ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് മരിച്ചത്. കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍നിന്നാണ് യുവാവ് ചാടിയത്.

യുവാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ നിന്നു താഴേക്ക് ചാടിയ യുവാവ് ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് വീണത്. ഗുരുതര പരുക്കേറ്റ യുവാവിനെ ഉടന്‍തന്നെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. ‘എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം’, എന്നാണ് ഇയാളുടെ കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest