Connect with us

National

ഹരിയാനയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയെയും മകളെയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.

Published

|

Last Updated

ജജ്ജാര്‍| ഹരിയാനയിലെ ജജ്ജാറില്‍ ഭര്‍ത്താവ് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.ദുജാന പോലീസ് സ്റ്റേഷന് കീഴിലുള്ള മദന ഖുര്‍ദ് ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഭാര്യയെയും മകളെയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചയാളുടെ കഴുത്തിലും തലയിലും പാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാത്രി 8 മണിയോടെ ഒരു വീട്ടില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചെന്നും തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം പറഞ്ഞു.

മരിച്ചയാളുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും  പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

Latest