Kerala
വാട്ട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്തുകൊണ്ട് യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്
തിരുവനന്തപുരം | വാട്ട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ചായിരുന്നു ആത്മഹത്യ.
റിയാസ് സുഹൃത്തായ നസീറിന്റെ വാടകവീട്ടിലെത്തി. ഇരുവരും ചേര്‍ന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു സംഭവം. സുഹൃത്ത് നസീര്‍ ഉറങ്ങിയശേഷമാണ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോള്‍ ചെയ്തത്. വീഡിയോ കോളില്‍ തുടര്‍ന്നുകൊണ്ട് ഇയാള്‍ വീടിനകത്തെ ഫാനില്‍ തൂങ്ങുകയായിരുന്നു. നസീര്‍ ഉറക്കമെഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്നു നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.
രണ്ടു മാസമായി റിയാസ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടയില്‍ മരണം അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാമെന്നും കരുതുന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഫോണ്‍: 1056)