Kerala
ലോറിയില്‍ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണു; യുവാവ് മരിച്ചു
ഓമശ്ശേരി ചാലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുനീര്‍ (43) ആണ് മരിച്ചത്.

കോഴിക്കോട് | ലോറിയില്‍ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുനീര്‍ (43) ആണ് മരിച്ചത്.
മുക്കം മാമ്പറ്റയില്‍ ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മുനീറിനെ ഉടന്‍തന്നെ കെ എം സി ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി). മക്കള്‍: മുഹമ്മദ് റയ്യാന്‍, ആയിഷാ മുഹ സിന്‍, മുഹമ്മദ് അമാന്‍. മയ്യിത്ത് തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----