Connect with us

wild elephant attack

ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

ആറളം ഫാം സ്കൂളിന് സമീപത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Published

|

Last Updated

കണ്ണൂർ | ആറളത്ത് കാട്ടാനയുടെ അക്രമണത്തിൽ  കർഷകൻ മരിച്ചു. ഇതിനെ തുടർന്ന് ജനങ്ങൾ മൃതദേഹവുമായി പ്രതിഷേധിച്ചു. രാവിലെ പത്ത് മണിയോടെ വിറകുശേഖരിക്കാൻ പോയ ദാമുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആറളം ഫാം സ്കൂളിന് സമീപത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഡി എഫ് ഒ നേരിട്ടെത്തി നടത്തിയ ചർച്ചയും ഫലം കണ്ടിരുന്നില്ല.  കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 ആദിവാസികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇന്നുരാവിലെ ഒരു വീടും കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചിരുന്നു. ചെത്തുതൊഴിലാളിയായ ആദിവാസിയും നേരത്തേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Latest