Kerala
ആലപ്പുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു
ഒന്നര വര്‍ഷമായി ഭാര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു
ആലപ്പുഴ | ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണു(34) ആണ് മരിച്ചത്. ഇന്നലെ ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നര വര്‍ഷമായി ഭാര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവര്‍ക്ക് നാല് വയുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവുമായി തര്‍ക്കം ഉണ്ടാവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് വിഷ്ണു ഭാര്യയെ കാണാനായെത്തിയത്. നിലവില്‍ അസ്വഭാവിക മരണത്തിനാണ് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.