Kerala
അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്
ഇടുക്കി | ഉപ്പുതറയില്‍ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. നേരത്തെയും ജനീഷിന്റെ കുടുംബവും അയല്‍വാസിയായ ബിബിന്റെ കുടുംബവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.
ജനീഷ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മര്‍ദ്ദനമേറ്റത്.
---- facebook comment plugin here -----