Kasargod
വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
നാലര വയസ്സുകാരി ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു
![](https://assets.sirajlive.com/2023/03/buffelo-897x538.jpg)
കുമ്പള | മൊഗ്രാല്‍ പുത്തൂരില്‍ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (23) ആണ് മരിച്ചത്.
നാലര വയസുള്ള പെണ്‍കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു. പോത്തിനെ വാഹനത്തിലെത്തിച്ച് ഇറക്കുന്നതിനിടെയാണ് സാദിഖിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഇടഞ്ഞ പോത്ത് ദേശിയപാതയിലൂടെ മൊഗ്രാലിലെത്തി കടകളും നിരവധി വാഹനങ്ങളും കുത്തിമറിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. കാസര്‍കോട് നിന്നെത്തിയ അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും നീണ്ട പരിശ്രമത്തിനൊടുവില്‍ പോത്തിനെ തളച്ചു.
പരുക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----