Connect with us

Kerala

ഒരപ്പൻകെട്ടിലെ കയത്തിൽ പെട്ട് യുവാവ് മരിച്ചു

രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ വീണ സുഹൃത്ത് രക്ഷപ്പെട്ടു.

Published

|

Last Updated

തൃശൂർ| ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലങ്കോട് സ്വദേശി കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ വീണ സുഹൃത്ത് രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയോടെ ആറ് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്ന് പുറത്തെടുത്തത്.

Latest