Connect with us

accident death

കാട്ടുപന്നി റോഡിന് കുറുകെ ഓടി; വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ചേളന്നൂര്‍ സ്വദേശി സിദ്ദീഖാണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് |  നഗരത്തിലെ തിരക്കേറിയ തൊണ്ടയാട് ബൈപ്പാസില്‍ കാട്ടുപന്നി കുറുകെ ഓടിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിപുറായില്‍ സിദ്ദീഖ് (38) ആണ് മരിച്ചത്.

കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒംനി വാനും  മിനി പിക്കപ്പുമാണ് കൂട്ടി ഇടിച്ചത്. സിദ്ദീഖ് ഒംനി വാനിലായിരുന്നു. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു.

ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് ഒരാൾ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്ന് വാഹനത്തില്‍ സഞ്ചരിച്ചവര്‍ പറഞ്ഞു.

 

 

 

Latest