Kerala
ഒല്ലൂരില്‍ തീവണ്ടിയില്‍നിന്ന് വീണ് യുവാവ് മരിച്ചു
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
തൃശൂര്‍ | തൃശൂര്‍ ഒല്ലൂരില്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം തീവണ്ടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ അമ്പലമുക്ക് സ്വദേശി ബിജുമോനാണ് മരിച്ചത്.നാല്‍പ്പത്തിനാല് വയസായിരുന്നു.കൊല്ലത്തുനിന്ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കിണറില്‍ റിങ് ഇറക്കുന്ന തൊഴിലാളിയായ ബിജുമോന്‍ മറ്റുതൊഴിലാളികള്‍ക്കൊപ്പം ജോലി ആവശ്യത്തിനായാണ് മംഗലാപുരത്തേക്ക് പോയത്. യാത്രക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----