Kerala
വൈക്കത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്‌സ്പ്രസില്‍ നിന്നാണ് സുമേഷ്‌കുമാര്‍ വീണത്.
വൈക്കം|വൈക്കത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
കൊച്ചിന്‍ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്‌കുമാര്‍. തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്‌സപ്രസില്‍ നിന്നാണ് സുമേഷ്‌കുമാര്‍ വീണത്. ട്രെയിനില്‍ നിന്ന് വീണ് ട്രാക്കില്‍ കിടക്കുകയായിരുന്ന യുവാവിനെ കാല്‍നട യാത്രക്കാരാണ് ആദ്യം കണ്ടത്. പോലീസും ആര്‍പിഎഫും സംഭവസ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
---- facebook comment plugin here -----