Kerala
ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് യുവാവ് മരിച്ചു
കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോന്‍ ബസാറിനു പടിഞ്ഞാറ് ഭാഗത്ത് മദീനാ നഗറില്‍ ഒറ്റ തൈക്കല്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ ഷംജീര്‍ (36) ആണ് മരിച്ചത്.
കൊടുങ്ങല്ലൂര്‍ | കോഴിക്കോട് ഓമശ്ശേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് കൊടുങ്ങല്ലൂര്‍ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോന്‍ ബസാറിനു പടിഞ്ഞാറ് ഭാഗത്ത് മദീനാ നഗറില്‍ ഒറ്റ തൈക്കല്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ ഷംജീര്‍ (36) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് മസ്‌ക്കത്തില്‍ നിന്നും എത്തിയ ഷംജീര്‍ ഓമശ്ശേരിയിലുള്ള സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോഴിക്കോട്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
താമസ സ്ഥലത്തേക്ക് പോകാനായി കാറെടുക്കാന്‍ എളുപ്പ വഴിയിലൂടെ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കിണറിലേക്ക് പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഷംജീറിനെ പുറത്തെടുത്തത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.