Kerala
കൊച്ചി-സേലം ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനല്‍ ആണ് മരിച്ചത്
കൊച്ചി| കൊച്ചി – സേലം ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം. അപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനല്‍ (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സനലിന്റെ സുഹൃത്ത് കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശി ഇവിയോണിനെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ ചുവട്ടുപാടത്താണ് അപകടമുണ്ടായത്. ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----