Connect with us

Kerala

കോഴിക്കോട് മാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Published

|

Last Updated

കോഴിക്കോട് | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ അഭിന്‍ കൃഷ്ണയാണ് മരിച്ചത്. മാവൂര്‍ ചെറൂപ്പയില്‍ ഇന്ന് രാവിലെയാണ് സംഭവം.

ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിന്‍ റോഡിലേക്ക് തെറിച്ച് വീണു. ഇതിനിടെ എതിര്‍ ദിശയില്‍ വന്ന ഇരുചക്രവാഹനം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest