Connect with us

accident death

കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; കെ എസ് ഇ ബി അനാസ്ഥക്കെതിരെ പരാതി

മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമ്മാസ് (21) ആണ് മരിച്ചത്

Published

|

Last Updated

കാസര്‍കോട് | കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമ്മാസ് (21) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസ് ഷോക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.

കെ എസ് ഇ ബിയുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം ഉണ്ടായ ഉടന്‍ വിളിച്ചപ്പോള്‍ ബദിയടുക്ക കെ എസ് ഇ ബി ഓഫീസില്‍ ആരും ഫോണെടുത്തില്ല. അരമണിക്കൂര്‍ നിരന്തരം പരിശ്രമിച്ചിട്ടും മറുപടി ലഭിച്ചില്ല. ഷോക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കും ഷോക്കേറ്റതോടെ രക്ഷാദൗത്യം വൈകി.

യുവാവിനെ രക്ഷിക്കാന്‍ കഴിയാതിരുന്നത് ഇക്കാരണത്താലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കെ എസ് ഇ ബി ഓഫീസിനെതിരെ ഉന്നത തലങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest