Connect with us

Kerala

മേപ്പാടി റിപ്പണ്‍ 52ല്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

Published

|

Last Updated

കല്‍പറ്റ | കല്‍പറ്റ മേപ്പാടി റിപ്പണ്‍52ല്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മേപ്പാടി റിപ്പണ്‍ പൂക്കുത്ത് മുഹമ്മദ് റാഫി ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു. മേപ്പാടി റിപ്പണ്‍52ല്‍  ഒരു ജീപ്പ് റോഡില്‍ നിന്നും തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ  മറുവശത്ത് നിന്ന് ബൈക്കില്‍ വരുകയായിരുന്ന റാഫിയും സുഹൃത്ത് ഷിബിലാലും ജീപ്പിനെ വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചു. ഇതോടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ഇരുവരെയും മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റാഫി മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തില്‍ സുഹൃത്ത് ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാലിന് പരുക്കുമുണ്ട്.

---- facebook comment plugin here -----

Latest