Kerala
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; ഭാര്യയെ കാണാനില്ല: പ്രതിഷേധിച്ച് നാട്ടുകാര്‍
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

നൂല്‍പ്പുഴ |സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. മാനുവിന്‍റെ ഭാര്യയെ കാണാതായതായാണ് വിവരം.ഭാര്യയുടെ ഷോള്‍ മാനുവിന്‍റെ മൃതദേഹത്തിന് സമീപു നിന്നും ലഭിച്ചു.
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.ഇന്നലെ വെെകീട്ടാണ് സംഭവം. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----